Your Image Description Your Image Description

അടിയന്തര സാഹചര്യങ്ങളില്‍ കാര്യക്ഷമമായ പ്രതികരണം ഉറപ്പാക്കുന്നതിനായി പഞ്ചായത്തുകളിൽ രൂപികരിച്ചിട്ടുള്ള

എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീമുകൾക്കായി (ഇ.ആര്‍.ടി) പരിശീലന പരിപാടി സംഘടിപ്പിക്കുന്നു.

കഞ്ഞിക്കുഴി, ആര്യാട്  ബ്ലോക്ക് പഞ്ചായത്തുകളെ ഏകോപിപ്പിച്ച് മാരാരിക്കുളം വടക്ക് ഗ്രാമ പഞ്ചായത്ത് ഹാളിൽ   ജൂലൈ എട്ടിന് ഉച്ചക്ക് 2.30 നാണ് പരിശീലന പരിപാടി.

ആരോഗ്യ വകുപ്പ്, എൻ.ഡി.ആർ.എഫ്,
അഗ്നിരക്ഷാ വകുപ്പ് എന്നിവയുടെ സാങ്കേതിക പിന്തുണയോടെ പ്രഥമശുശ്രൂഷ ടീം, തിരച്ചില്‍-രക്ഷാപ്രവര്‍ത്തന ഒഴിപ്പിക്കല്‍ ടീം എന്നിവര്‍ക്കാണ് പരിശീലനം.

മാരാരിക്കുളം വടക്ക്,  കഞ്ഞിക്കുഴി, തണ്ണീർമുക്കം,  കടക്കരപ്പള്ളി,  ചേർത്തല തെക്ക്,  ആര്യാട്,   മണ്ണഞ്ചേരി,  മാരാരിക്കുളം തെക്ക്,   മുഹമ്മ  എന്നീ ഗ്രാമപഞ്ചായത്തുകളിലെ  ഇ.ആര്‍.ടി
കൾക്കാണ്
പരിശീലനം എന്ന് ഡെപ്യൂട്ടി കളക്ടർ (ദുരന്ത നിവാരണം) അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Related Posts