Your Image Description Your Image Description

ലഖ്‌നൗ: രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ 60 ലക്ഷം രൂപ വിലമതിക്കുന്ന മദ്യം പിടിച്ചെടുത്തു. ഹരിയാനയില്‍ നിന്ന് ബിഹാറിലേക്ക് ട്രക്കിൽ കടത്താൻ ശ്രമിച്ച മദ്യമാണ് പിടിച്ചെടുത്തത്. ട്രക്കും പോലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ ഹരിയാന സ്വദേശിയായ മനോജ് എന്നയാളെ പോലീസ് പിടികൂടി. ഇയാളാണ് മദ്യം കടത്തിയ ട്രക്ക് ഓടിച്ചിരുന്നത്. 6,672 ലിറ്റര്‍ മദ്യമാണ് ട്രക്കില്‍ നിന്ന് കണ്ടെടുത്തത്. നിലക്കടല ചാക്കുകളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു മദ്യകുപ്പികള്‍.

ഹരിയാനയില്‍ നിന്ന് മദ്യം കടത്തുന്ന ഒരു ട്രക്ക് ഗൊരഖ്പൂര്‍ വഴി ബീഹാറിലേക്ക് പോകുന്നു എന്ന രഹസ്യ വിവരം പോലീസിന് ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധനയെന്ന് സൂപ്രണ്ട് ജി ഇളമരന്‍ പറഞ്ഞു. തുടർന്ന് പോലീസ് സംഘം മത്ലുപൂരിന് സമീപത്തെ ദേശീയ പാതയില്‍ ഒരു ചെക്ക്പോസ്റ്റ് സ്ഥാപിച്ച് പരിശോധന ആരംഭിച്ചു. വിവരം അനുസരിച്ച് ഗാസിയാപൂര്‍ ഭാഗത്ത് നിന്ന് ഒരു ട്രക്ക് ചെക്ക് പോസ്റ്റിൽ വന്നു നിന്നു. എന്നാൽ പോലീസിനെ കണ്ടതോടെ ട്രക്ക് ഡ്രൈവര്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. എന്നാൽ പോലീസ് ഇയാളെ പിന്തുടര്‍ന്ന് പിടികൂടി. പോലീസിന്റെ ചോദ്യം ചെയ്യലിൽ പല തവണ ബിഹാറിലേക്ക് മദ്യം കടത്തിയതായി ഇയാൾ സമ്മതിച്ചിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് വമ്പൻ കള്ളക്കടത്ത് ശ്യംഖല പ്രവർത്തിക്കുന്നുണ്ടെന്നും. അന്വേഷണം തുടരുകയാണെന്നും പോലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Related Posts