Your Image Description Your Image Description

ആക്‌സിയം-4 ദൗത്യത്തിന് തുടക്കം. ഇന്ത്യയുടെ ശുഭാംശു ശുക്ലയടക്കം നാല് ബഹിരാകാശ സഞ്ചാരികള്‍ ഉള്‍പ്പെടുന്ന ഡ്രാഗണ്‍ ബഹിരാകാശ പേടകവുമായി സ്‌പേസ് എക്‌സിന്റെ ഫാല്‍ക്കണ്‍-9 റോക്കറ്റ് ഫ്‌ളോറിഡയിലെ നാസയുടെ കെന്നഡി സ്‌പേസ് സെന്ററിലെ ലോഞ്ച് കോംപ്ലക്‌സ് 39-എയില്‍നിന്ന് പറന്നുയര്‍ന്നു. നാസയുടെ മുന്‍ ബഹിരാകാശ സഞ്ചാരിയും ആക്‌സിയം സ്‌പേസിന്റെ ഹ്യൂമന്‍ സ്‌പേസ്ഫ്‌ളൈറ്റ് ഡയറക്ടറുമായ പെഗ്ഗി വിറ്റ്‌സണാണ് ദൗത്യത്തിന് നേതൃത്വം നല്‍കുന്നത്. ഇന്ത്യന്‍ സഞ്ചാരി ശുഭാംശു ശുക്ലയാണ് പൈലറ്റ്. \

ഇന്ത്യയുടെ ഗഗന്‍യാന്‍ ദൗത്യത്തിന്റെ കമാന്‍ഡറാണ് അദ്ദേഹം. അന്താരാഷ്ട്ര ബഹിരാകാശനിലയത്തിലേക്കു (ഐഎസ്എസ്) പോകുന്ന ആദ്യ ഇന്ത്യക്കാരനും അദ്ദേഹമാണ്. 1984 ല്‍ ബഹിരാകാശ യത്രനടത്തിയ രാകേഷ് ശര്‍മയാണ് ബഹിരാകാശത്തുപോയ ആദ്യ ഇന്ത്യക്കാരന്‍. ശുക്ല രണ്ടാമനാണ്. 41 വര്‍ഷത്തിനുശേഷമാണ് ഇന്ത്യയുടെ രണ്ടാംദൗത്യം.

വിക്ഷേപണത്തിന് എല്ലാ സംവിധാനങ്ങളും തയ്യാറാണെന്നും കാലാവസ്ഥ 90 ശതമാനം അനുകൂലമാണെന്നും സ്‌പേസ് എക്‌സ് ബുധനാഴ്ച രാവിലെ അറിയിച്ചിരുന്നു. പുതുതായി വികസിപ്പിച്ചെടുത്ത സ്പേസ് എക്സ് ഡ്രാഗണ്‍ ബഹിരാകാശ പേടകത്തിലാവും സംഘം യാത്രതിരിക്കുക. ഫാല്‍ക്കണ്‍ 9 റോക്കറ്റിന് മുകളിലാണ് പേടകം ഘടിപ്പിച്ചിരിക്കുന്നത്. ശുഭാംശു ശുക്ലയ്ക്കും പെഗ്ഗി വിറ്റ്‌സണും പുറമെ പോളണ്ടില്‍ നിന്നുള്ള ഇഎസ്എ പ്രോജക്ട് ബഹിരാകാശ സഞ്ചാരി സ്ലാവോസ് യൂസ്‌നാന്‍സ്‌കി-വിസ്‌നിയെവ്‌സ്‌കി, ഹംഗറിയില്‍ നിന്നുള്ള ടിബോര്‍ കപു എന്നിവര്‍ മിഷന്‍ സ്‌പേഷ്യലിസ്റ്റുകളാണ്.

Leave a Reply

Your email address will not be published. Required fields are marked *

Related Posts