Your Image Description Your Image Description

ഗസ്സയിൽ നരനായാട്ട് തുടർന്ന് ഇസ്രായേൽ. സഹായകേന്ദ്രങ്ങളിൽ ഭക്ഷണം കാത്തുനിൽക്കുന്നവർ ഉൾപ്പെടെ 72 പേരെ ഇസ്രായേൽ സൈന്യം വെടിവെച്ച് കൊലപ്പെടുത്തി. ഗസ്സ സിറ്റിയിൽ മാത്രം 47 പേരെ കൊലപ്പെടുത്തി.

ഗസ്സ സിറ്റിയിലെ അൽ-അഹ്ലി ആശുപത്രി പരിക്കേറ്റവരെ കൊണ്ട് നിറഞ്ഞെന്ന് അൽജസീറ റിപ്പോർട്ട് ചെയ്യുന്നു. മതിയായ ചികിത്സാ സൗകര്യങ്ങളോ ആവശ്യത്തിന് ബെഡുകളോ ഇവിടെയില്ല. പരിക്കേറ്റ കുട്ടികൾ ഉൾപ്പെടെ ആശുപത്രിയിൽ നിലത്ത് കിടക്കുകയാണ്.

ഗസ്സ സിറ്റിയിൽ നിന്ന് ആളുകളെ ഒഴിപ്പിക്കാൻ മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് ഇസ്രായേൽ സൈന്യം. തെക്കൻ ഭാഗങ്ങളിലേക്ക് നീങ്ങാനാണ് നിർദേശം. ഇതിന് പിന്നാലെയാണ് ജനങ്ങൾക്ക് നേരെ വ്യാപക ആക്രമണമുണ്ടായത്.

 

Leave a Reply

Your email address will not be published. Required fields are marked *

Related Posts