Your Image Description Your Image Description

കോഴിക്കോട്: കോഴിക്കോട് കാക്കൂരില്‍ സ്വകാര്യ ബസും പിക്കപ്പ് ലോറിയും കൂട്ടിയിച്ചുണ്ടായ അപകടത്തിൽ നിരവധിപ്പേർക്ക് പരിക്ക്. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു അപകടം. അപകടത്തിൽ ലോറിയുടെ മുൻഭാഗവും ബസിന്റെ ഒരു ഭാഗവും പൂർണ്ണമായും തകർന്നു.

മരംകയറ്റിവന്ന ലോറിയും ബാലുശ്ശേരിക്ക് വരികയായിരുന്ന ബസും തമ്മിൽ കൂട്ടിയിടിച്ചതിനെത്തുടർന്നായിരുന്നു അപകടം. എതിർദിശയിലൂടെ വരികയായിരുന്നു ലോറി ഇടതുവശത്തേക്ക് തിരിക്കാന്‍ ശ്രമിച്ചപ്പോൾ ബസ് വന്ന് ഇടിക്കുകയായിരുന്നു. ലോറിയിൽ ഇടിച്ച ശേഷം സമീപത്തെ ഗ്രാനൈറ്റ് കടയുടെ മതില്‍ ഇടിച്ചു തകര്‍ത്താണ് ബസ് നിന്നത്.

അപകടത്തിൽ ബസ് യാത്രക്കാരായിരുന്ന നിരവധിപ്പേർക്ക് പരിക്കേറ്റു. ഇവരെ സമീപത്തുള്ള ആശുപത്രിയിലും ബാലുശ്ശേരി താലുക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. അപകടവിവരമറിഞ്ഞ് സ്ഥലത്തെത്തിയ കാക്കൂര്‍ പോലീസും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തി പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Related Posts