Your Image Description Your Image Description

കൊല്ലം കോടതി സമുച്ചയ നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ ആകുമെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാല്‍. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി പുരോഗതി വേഗത്തിലാക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് അദ്ദേഹം നിര്‍ദ്ദേശം നല്‍കി. അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനും സ്ഥല പരിമിതിയുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും പുതിയ കോടതി സമുച്ചയം സഹായകമാകും.  

100 കോടിയിലധികംരൂപ  ചിലവ് പ്രതീക്ഷിക്കുന്ന പദ്ധതി 2026 മാര്‍ച്ചിനുള്ളില്‍ പൂര്‍ത്തീകരിക്കുമെന്നാണ് പ്രതീക്ഷ. പുതുതായി വരുന്ന കോടതികളും സമുച്ചയത്തില്‍ പ്രവര്‍ത്തിക്കും.

നാല് നിലകളിലായി ഉയരുന്ന കെട്ടിടത്തില്‍ 17 കോടതികളും 25 അനുബന്ധ ഓഫീസുകളും ഉണ്ടാകും. കോടതി ഹാള്‍, ചേംബര്‍ ഏരിയ, വെയിറ്റിങ് എരിയ, ഓഫീസ് ഹാള്‍ എന്നിവയാണ് നിര്‍മിക്കുന്നത് എന്നും വ്യക്തമാക്കി.

എം മുകേഷ് എം എല്‍ എ, ഡെപ്യൂട്ടി മേയര്‍ എസ് ജയന്‍, നഗരസഭ സ്ഥിരം സമിതി അധ്യക്ഷന്‍ എ കെ സവാദ്, എ ഡി എം ജി നിര്‍മ്മല്‍ കുമാര്‍, ബാര്‍ അസോസിയേഷന്‍ ഭാരവാഹികള്‍,  പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Related Posts