Your Image Description Your Image Description

മസ്‌കത്ത്: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കനത്ത പൊടിക്കാറ്റ് വീശുന്നു. മരുഭൂമികളിലും തുറസ്സായ ഇടങ്ങളിലും ശക്തമായ പൊടിക്കാറ്റ് ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും ഇക്കാരണത്താല്‍ പൊതുജനം ജാഗ്രത പാലിക്കണമെന്നും പൊലിസ് മുന്നറിയിപ്പ് നല്‍കി. വടക്കു-പടിഞ്ഞാറന്‍ കാറ്റ് കൂടുതല്‍ കരുത്താര്‍ജ്ജിച്ചിരിക്കുകയാണ്.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പൊടിക്കാറ്റ് വ്യാപിച്ചതായി കാലാവസ്ഥാ വിദഗ്ധര്‍ പറഞ്ഞു. ഒമാന്റെ വടക്കന്‍ മേഖലകളിലാണ് പൊടിക്കാറ്റ് ഏറ്റവും ശക്തമായി അനുഭവപ്പെടുന്നത്. പൊടിക്കാറ്റ് കാരണം പലയിടങ്ങളിലും കാഴ്ച പരിധി ഗണ്യമായി കുറഞ്ഞിട്ടുണ്ട്. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും വാഹനമോടിക്കുമ്പോൾ ശ്രദ്ധിക്കണമെന്നും നിർദേശമുണ്ട്. നിലവിലെ അസ്ഥിരമായ കാലാവസ്ഥ വരും ദിവസങ്ങളിലും തുടരാൻ സാധ്യതയുണ്ടെന്നും, അതിനാൽ എല്ലാവരും അതീവ ജാഗ്രത പുലർത്തണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

വടക്ക് പടിഞ്ഞാറൻ ദിശയിൽ നിന്ന് മിതമായ വേഗതയിൽ വീശുന്ന കാറ്റ് ചില സമയങ്ങളിൽ മണിക്കൂറിൽ 20 മുതൽ 65 കിലോമീറ്റർ വരെ വേഗത കൈവരിച്ച് ശക്തമാകാൻ സാധ്യതയുണ്ട്. ഇത് ചില പ്രദേശങ്ങളിൽ കാഴ്ചപരിധി 1000 മീറ്ററിൽ താഴെയാക്കാൻ ഇടയാക്കും. ഉപരിതലത്തിലെ ന്യൂനമർദ്ദവും വരണ്ട ചൂടുള്ള കാറ്റിൻ്റെ സാന്നിധ്യവുമാണ് ഈ കാലാവസ്ഥാ മാറ്റങ്ങൾക്ക് കാരണം.

Leave a Reply

Your email address will not be published. Required fields are marked *

Related Posts