Your Image Description Your Image Description

ഒഎസ് 18-ല്‍ ആപ്പിള്‍ ആര്‍സിഎസ് അഥവാ റിച്ച് കമ്മ്യൂണിക്കേഷന്‍ സര്‍വീസസ് സേവനം അവതരിപ്പിച്ചതോടെയാണ് ആന്‍ഡ്രോയിഡ്-ഐഒഎസ് ഉപകരണങ്ങള്‍ തമ്മിലുള്ള ക്രോസ് പ്ലാറ്റ്‌ഫോം മെസേജിങ് സാധ്യമായത്. ഇതുവഴി ഉയര്‍ന്ന നിലവാരമുള്ള മീഡിയ ഫയലുകള്‍ പങ്കുവെയ്ക്കാനും, ടൈപ്പിങ് ഇന്‍ഡിക്കേറ്ററുകള്‍, റീഡ് റെസിപ്റ്റ്‌സ് പോലുള്ള ഫീച്ചറുകള്‍ ലഭ്യമാക്കാനും കഴിഞ്ഞു.

ഇപ്പോഴിതാ മെസേജസ് ആപ്ലിക്കേഷന്‍ വഴി ആന്‍ഡ്രോയിഡില്‍ നിന്ന് ഐഒഎസിലേക്കും തിരിച്ചും അയക്കുന്ന സന്ദേശങ്ങള്‍ എഡിറ്റ് ചെയ്യാനുള്ള ഓപ്ഷന്‍ എത്തിയിരിക്കുകയാണ്. ആന്‍ഡ്രോയിഡ് അതോറിറ്റി എന്ന വെബ്‌സൈറ്റാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. വ്യക്തിഗത ചാറ്റിലും ഗ്രൂപ്പ് ചാറ്റിലും ഈ ഫീച്ചര്‍ പ്രവര്‍ത്തിക്കും. എന്നാല്‍ 15 മിനിറ്റ് വരെ മാത്രമേ സന്ദേശം എഡിറ്റ് ചെയ്യാൻ സാധിക്കൂ.

 

ആന്‍ഡ്രോയിഡ് ആപ്പില്‍ എങ്ങനെ സന്ദേശങ്ങള്‍ എഡിറ്റ് ചെയ്യാം?

1.ചാറ്റ് തുറന്ന് അയച്ച സന്ദേശങ്ങള്‍ക്ക് മേല്‍ ലോങ് പ്രസ് ചെയ്ത്, പെന്‍സില്‍ ഐക്കണ്‍ തിരഞ്ഞെടുക്കുക

ഐക്കണില്‍ ടാപ്പ് ചെയ്യുമ്പോള്‍ സന്ദേശം എഡിറ്റ് ചെയ്യാനുള്ള ബോക്‌സ് തുറക്കും
3.എഡിറ്റ് ചെയ്ത ശേഷം വീണ്ടും സെന്റ് ചെയ്യാം.

ആന്‍ഡ്രോയിഡ് ഫോണില്‍ നിന്ന് ഇങ്ങനെ എഡിറ്റ് ചെയ്യുന്ന സന്ദേശങ്ങള്‍ ഐഫോണില്‍ നക്ഷത്ര ചിഹ്നത്തോടെയാണ് കാണുക. അതേസമയം ഐഫോണില്‍ നിന്ന് ആന്‍ഡ്രോയിഡിലേക്ക് അയച്ച ആര്‍സിഎസ് സന്ദേശങ്ങള്‍ എഡിറ്റ് ചെയ്യാനുള്ള സൗകര്യം നിലവില്‍ വന്നിട്ടില്ല. അതിന് ഐഒഎസിലെ മെസേജസ് ആപ്പ് അപ്‌ഡേറ്റ് ചെയ്യേണ്ടതായുണ്ട്. ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ലഭ്യമല്ല.

Leave a Reply

Your email address will not be published. Required fields are marked *

Related Posts