Your Image Description Your Image Description

ഇറാനിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തെ കുവൈത്ത് ശക്തമായി അപലപിച്ചു. സംഭവം അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനവും, ഇറാന്റെ പരമാധികാരത്തിനെതിരായ കടന്നുകയറ്റവുമാണെന്ന് കുവൈത്ത് വിദേശകാര്യ മന്ത്രാലയം പറഞ്ഞു. പ്രദേശീയ സുരക്ഷക്കും സ്ഥിരതയ്ക്കും ഭീഷണിയാകുന്ന ഇത്തരം നീക്കങ്ങൾ അവസാനിപ്പിക്കാൻ ഐക്യരാഷ്ട്രസഭയും അന്താരാഷ്ട്ര സമൂഹവും അടിയന്തരമായി ഇടപെടണമെന്ന് കുവൈത്ത് ആവശ്യപ്പെട്ടു.

കുവൈത്ത് വിദേശകാര്യ മന്ത്രി അബ്ദുല്ല അൽ-യഹ്യ, ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഖ്ചിയുമായി ഫോണിൽ സംസാരിച്ചു. എല്ലാത്തരം സംഘർഷങ്ങളെയും അക്രമങ്ങളെയും കുവൈത്ത് നിരസിക്കുന്നതായി അൽ യഹ്‌യ വ്യക്തമാക്കി. സ്ഥിതിഗതികൾ ശാന്തമാക്കുന്നതിനും മേഖലയിലെ സുരക്ഷയും സ്ഥിരതയും നിലനിർത്തുന്നതിനുമുള്ള യോജിച്ച നയതന്ത്ര, രാഷ്ട്രീയ ശ്രമങ്ങളുടെ പ്രാധാന്യവും അദ്ദേഹം സൂചിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Related Posts