Your Image Description Your Image Description

ടെഹ്‌റാന്‍: വാട്‌സ്ആപ്പ് ഉപേക്ഷിക്കാന്‍ പൗരന്മാരോട് ആഹ്വാനം ചെയ്ത് ഇറാന്‍. ഡാറ്റ ഇസ്രയേലിലേക്ക് വാട്‌സ്ആപ്പ് കൈമാറുന്നുവെന്ന് ആരോപിച്ചാണ് ദേശീയ മാധ്യമത്തിലൂടെയുള്ള ഇറാന്റെ ആഹ്വാനം. എന്നാല്‍ ആരോപണം വാട്‌സ്ആപ്പ് നിഷേധിച്ചു. ഒരു സര്‍ക്കാരിനും ഡാറ്റ കൈമാറുന്നില്ലെന്നാണ് വാട്‌സ്ആപ്പിന്റെ പ്രതികരണം.

ജനങ്ങള്‍ക്ക് ഏറ്റവും ആവശ്യമുള്ള സമയത്ത് തങ്ങളുടെ സേവനങ്ങള്‍ ബ്ലോക്ക് ചെയ്യപ്പെടുന്നത് ആശങ്കപ്പെടുത്തുന്നുവെന്നും വാട്‌സ്ആപ്പ് പ്രതികരിച്ചു. ആപ്പ് എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷന്‍ ഉപയോഗിക്കുന്നുണ്ടെന്നും ഡാറ്റ പങ്കിടുന്നില്ലെന്നും വാട്‌സ്ആപ്പ് അധികൃതര്‍ പറയുന്നു.

”നിങ്ങള്‍ എവിടെയാണ് ഉള്ളതെന്ന് ഞങ്ങള്‍ ട്രാക്ക് ചെയ്യുന്നില്ല. ആര്‍ക്കാണ് സന്ദേശമയയ്ക്കുന്നത് എന്നതിന്റെ ലോഗുകള്‍ ഞങ്ങള്‍ സൂക്ഷിക്കുന്നില്ല. ആളുകള്‍ പരസ്പരം അയയ്ക്കുന്ന സ്വകാര്യ സന്ദേശങ്ങള്‍ ഞങ്ങള്‍ ട്രാക്ക് ചെയ്യുന്നില്ല. ഒരു സര്‍ക്കാരിനും ഞങ്ങള്‍ വിവരങ്ങള്‍ നല്‍കുന്നില്ല. അയച്ചയാള്‍ക്കും ഉദ്ദേശിച്ച സ്വീകര്‍ത്താവിനും ഒഴികെ മറ്റാര്‍ക്കും സന്ദേശങ്ങള്‍ വായിക്കാന്‍ കഴിയാത്തതായി തുടരുന്നുവെന്ന് എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷന്‍ ഉറപ്പാക്കുന്നു” വാട്‌സ്ആപ്പ് അധികൃതര്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

Related Posts