Your Image Description Your Image Description

ടെല്‍ അവീവ്: ഇറാന്റെ ആക്രമണത്തില്‍ ഇസ്രയേലിലെ 40,000ത്തിലധികം വീടുകളും ബിസിനസുകളും തകര്‍ന്നുവെന്നും 10,600ലധികം ആളുകളെ മാറ്റിപ്പാര്‍പ്പിച്ചുവെന്നും റിപ്പോര്‍ട്ട്. ഇവരെ സഹായിക്കാന്‍ സംഭാവന ആവശ്യപ്പെട്ട് ഇസ്രയേലി സന്നദ്ധ സംഘടനയായ ഓജെന്‍ ധനസമാഹരണം തുടങ്ങി. ഇവരുടെ വെബ്‌സൈറ്റിലും ‘ടൈംസ് ഓഫ് ഇസ്രയേലി’ല്‍ നല്‍കിയ വാര്‍ത്തയിലുമാണ് നഷ്ടക്കണക്ക് ഉദ്ധരിക്കുന്നത്.

‘ജൂണ്‍ 13ന് ഇസ്രയേല്‍ നടത്തിയ ഓപറേഷന്‍ റൈസിങ് ലയണിന് മറുപടിയായി ഇസ്രായേലിലുടനീളമുള്ള നഗരങ്ങളില്‍ ദിവസവും ഇറാന്‍ മിസൈല്‍ ആക്രമണം നടത്തി. ഇറാനിയന്‍ മിസൈലുകള്‍ മുഴുവന്‍ അയല്‍പക്കങ്ങളെയും തകര്‍ത്തു. 10,600ലധികം ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു. 40,000ത്തിലധികം വീടുകളും ബിസിനസുകളും തകര്‍ന്നു. ഓരോന്നിനും പിന്നില്‍ ഒരോ കുടുംബം സാമ്പത്തികമായി തകര്‍ന്നുവീഴുന്നു. തെരുവുകള്‍ തകര്‍ന്നു കിടക്കുന്നു. ഉപജീവനമാര്‍ഗങ്ങള്‍ ഇല്ലാതായി. കടകള്‍ അടഞ്ഞുകിടക്കുന്നു. ശമ്പളം ഇല്ലാതായി. വീടുകള്‍ വാസയോഗ്യമല്ലാതായി. വന്‍തോതിലുള്ള നാശനഷ്ടങ്ങള്‍ നേരിട്ടു. 3,00,000ത്തിലധികം റിസര്‍വ് സൈനികരെ വിളിച്ചുവരുത്തി. പലരും അവരുടെ കുടുംബങ്ങളെയും ചെറുകിട ബിസിനസുകളെയും ഉപേക്ഷിച്ചാണ് സൈനികവൃത്തിക്ക് ഇറങ്ങിയത്

ആക്രമണ ബാധിത മേഖലകളിലെ സാമ്പത്തിക ഇടപാടുകള്‍ സ്തംഭിച്ചിരിക്കുന്നു. ആയിരക്കണക്കിന് ബിസിനസുകള്‍ അടച്ചുപൂട്ടുകയോ പ്രതിസന്ധി നേരിടുകയോ ചെയ്യുന്നു. ഈ സംഖ്യകള്‍ ദിവസം തോറും വര്‍ധിക്കുന്നു. ഭൗതിക, സാമ്പത്തിക പ്രതിസന്ധി നേരിടാന്‍ പ്രാദേശിക സര്‍ക്കാര്‍ സംവിധാനങ്ങള്‍ പ്രയാസപ്പെടുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. തുടക്കത്തില്‍ 100 മില്യണ്‍ ഇസ്രായേല്‍ ഷെക്കേല്‍ (252.72 കോടി ഇന്ത്യന്‍ രൂപ) സമഹാരിച്ച് സഹായമെത്തിക്കാനാണ് ‘ഓജെന്‍’ ശ്രമം. യുദ്ധത്തില്‍ കൂടുതല്‍ നാശനഷ്ടം നേരിട്ട വീടുകള്‍ക്കും ചെറുകിട ബിസിനസുകള്‍ക്കും ഉടനടി സഹായം നല്‍കുമെന്ന് ഇവര്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Related Posts