Your Image Description Your Image Description

ഇടുക്കി: രണ്ട് മാസമായി പ്രവർത്തന രഹിതമായിരുന്ന ഇടുക്കി ജില്ലാ ആശുപത്രിയിലെ ലിഫറ്റ് പ്രവര്‍ത്തന സജ്ജമാക്കി. ലിഫ്റ്റിന്റെ പ്രവർത്തനം നിലച്ചതിന് പിന്നാലെ രോഗികൾ ദുരിതത്തിലായിരുന്നു. ഇതുസംബന്ധിച്ച വാർത്തകൾ പുറത്തുവന്നതിന് പിന്നാലെയായിരുന്നു നടപടി. എറണാകുളത്ത് നിന്നും പ്രത്യേകം ടെക്‌നീഷ്യന്മാരെ എത്തിച്ചാണ് തകരാറുകൾ പരിഹരിച്ച് ലിഫ്റ്റ് വീണ്ടും പ്രവർത്തന സജ്ജമാക്കിയത്.

ഇന്ന് രാവിലെ രോഗികളെ ആളുകള്‍ ചുമന്നുകയറ്റുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഇതേത്തുടർന്ന് സൂപ്രണ്ടിനോട് വിശദീകരണം ചോദിച്ചതിന് പിന്നാലെയാണ് പ്രശ്‌നം പരിഹരിക്കാന്‍ അധികൃതര്‍ തയ്യാറായത്. ഉടന്‍ തന്നെ പ്രശ്‌നം പരിഹരിക്കുമെന്ന് സൂപ്രണ്ട് ഉറപ്പുനല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ടെക്‌നീഷ്യന്മാരെ എത്തിച്ച് ലിഫ്റ്റ് പ്രവർത്തന യോഗ്യമാക്കിയത്.

എന്നാൽ രോഗികൾക്ക് ഇത് താൽക്കാലിക ആശ്വാസം മാത്രമാണ്. ലിഫ്റ്റ് പൂര്‍ണമായി മാറ്റി സ്ഥാപിച്ചെങ്കിൽ മാത്രമേ പ്രശ്‌നങ്ങള്‍ പൂർണ്ണമായി മാറ്റാൻ കഴിയൂ എന്ന് ആശുപത്രി സൂപ്രണ്ട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Related Posts