Your Image Description Your Image Description

സൗദിയിലെ റിയാദ് എയർ അമ്പത് എയർബസ് വിമാനങ്ങൾക്ക് കൂടി ഓർഡർ നൽകി. ഇതോടെ റിയാദ് എയറിന്റെ മൊത്തം വിമാന ഓർഡർ 182 ആയി ഉയർന്നു. പാരിസിൽ നടന്ന 55 ആമത് പാരിസ് എയർ ഷോയിൽ ആണ് കരാർ ഒപ്പുവച്ചത്. A350-1000 മോഡൽ വിമാനങ്ങൾക്കാണ് കരാർ. 16,000 കിലോമീറ്ററിലധികം ഓപ്പറേറ്റിങ് പരിധിയുള്ള വിമാനങ്ങളാണിവ. അതിദീർഘ വിമാന സർവീസുകൾ നൽകുകയാണ് ലക്ഷ്യം.

ഈ വർഷം അവസാനത്തോടെയായിരിക്കും റിയാദ് എയർ സേവനം ആരംഭിക്കുക. ഇതിനായുള്ള അന്തിമ ഘട്ട പ്രവർത്തനങ്ങളാണ് നടന്ന് കൊണ്ടിരിക്കുന്നത്. അടുത്ത് തന്നെ യാത്രക്കായുള്ള വിമാന ടിക്കറ്റുകളും അനുവദിക്കും. വാണിജ്യാടിസ്ഥാനത്തിലുള്ള സേവനങ്ങൾ നൽകാനുള്ള എയർ ഓപ്പറേറ്റർ സെർടിഫിക്കറ്റ് നേരത്തെ കമ്പനി കരസ്ഥമാക്കിയിരുന്നു. ഇന്ത്യ,യൂറോപ്പ്, ഏഷ്യ, അമേരിക്ക തുടങ്ങി നൂറിലധികം എയർപോർട്ടുകളെ ലക്ഷ്യമാക്കിയായിരിക്കും റിയാദ് എയർ പറക്കുക.

Leave a Reply

Your email address will not be published. Required fields are marked *

Related Posts