Your Image Description Your Image Description

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കള്‍ക്ക് പ്രതിമാസം 1000 രൂപവീതം നല്‍കുന്ന വനിതാ ശിശുവികസന വകുപ്പിന്റെ ‘അഭയകിരണം’ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന 50 വയസിന് താഴെ പ്രായമുള്ളവരും പ്രായപൂര്‍ത്തിയായ മക്കള്‍ ഇല്ലാത്തതുമായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കള്‍ക്കാണ് ധനസഹായത്തിന് അര്‍ഹതയുള്ളത്.

 അര്‍ഹരായവര്‍ www.schemes.wcd.kerala.gov.in എന്ന വെബ്‌സൈറ്റ് വഴി അപേക്ഷകള്‍ സമര്‍പ്പിക്കണം. സംശയനിവാരണത്തിന് അടുത്തുള്ള അങ്കണവാടികളിലും ശിശുവികസന പദ്ധതി ഓഫീസുകളിലും ബന്ധപ്പെടാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് : 0471-2969101

Leave a Reply

Your email address will not be published. Required fields are marked *

Related Posts