Your Image Description Your Image Description

അ​ബൂ​ദ​ബിയിൽ പൊ​തു​ഭം​ഗി​ക്കു കോ​ട്ടം​ത​ട്ടും വി​ധം കെ​ട്ടി​ട​ത്തി​ന്‍റെ മേ​ല്‍ക്കൂ​ര​ക​ളി​ലും ബാ​ല്‍ക്ക​ണി​ക​ളി​ലും സാ​ധ​ന​ങ്ങ​ള്‍ സൂ​ക്ഷി​ക്കു​ക​യോ ശേ​ഖ​രി​ക്കു​ക​യോ ചെ​യ്താ​ല്‍ പി​ഴ ചു​മ​ത്തു​മെ​ന്ന് മു​ന്ന​റി​യി​പ്പു​മാ​യി അ​ബൂ​ദ​ബി. നി​യ​മ​ലം​ഘ​ക​ര്‍ക്ക് 500 ദി​ര്‍ഹ​മാ​ണ് പി​ഴ. കു​റ്റം ആ​വ​ര്‍ത്തി​ച്ചാ​ല്‍ പി​ഴ​ത്തു​ക 1000 ദി​ര്‍ഹ​മാ​യി ഉ​യ​ര്‍ത്തും. മൂ​ന്നാം ത​വ​ണ മു​ത​ലു​ള്ള നി​യ​മ​ലം​ഘ​ന​ങ്ങ​ള്‍ക്ക് 2000 ദി​ര്‍ഹം വീ​ത​മാ​യി​രി​ക്കും പി​ഴ.

ന​ഗ​ര​ഭം​ഗി മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി അ​ബൂ​ദ​ബി വി​വി​ധ നി​യ​മ​ലം​ഘ​ന​ങ്ങ​ളും അ​വ​ക്കെ​തി​രാ​യ പി​ഴ​ത്തു​ക​ക​ളും അ​ടു​ത്തി​ടെ അ​വ​ത​രി​പ്പി​ച്ചി​രു​ന്നു. അം​ഗീ​കാ​ര​മി​ല്ലാ​തെ കെ​ട്ടി​ട​ങ്ങ​ള്‍ക്കു ന​ട​ത്തു​ന്ന പ​രി​ഷ്‌​കാ​ര​ങ്ങ​ള്‍ക്ക് 4000 ദി​ര്‍ഹം വ​രെ​യാ​ണ് പി​ഴ. വൃ​ത്തി​ഹീ​ന​മാ​യ​തോ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട​തോ ആ​യ വാ​ഹ​ന​ങ്ങ​ള്‍ പൊ​തു​നി​ര​ത്തു​ക​ളി​ല്‍ നി​ര്‍ത്തി​യി​ട്ടു പോ​വു​ന്ന​തും 4000 ദി​ര്‍ഹം വ​രെ പി​ഴ ചു​മ​ത്താ​വു​ന്ന കു​റ്റ​മാ​ണ്.

Leave a Reply

Your email address will not be published. Required fields are marked *

Related Posts