Your Image Description Your Image Description

അബുദാബിയിൽ ഡ്രോൺ ഡെലിവറി സേവനത്തിന്റെ പരീക്ഷണ പറക്കൽ വിജയകരം.നൂതന ഗതാഗത സാങ്കേതികവിദ്യയിലൂടെ ലോജിസ്റ്റിക് സേവനങ്ങൾ മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം. പരീക്ഷണം ലക്ഷ്യം കണ്ടതോടെ ഡ്രോൺ പാഴ്സൽ ഡെലിവറി സേവനം തലസ്ഥാന നഗരിയിൽ വൈകാതെ തുടങ്ങും.ഖലീഫ സിറ്റിയിലെ പോസ്റ്റ് ഓഫിസിൽനിന്ന് പാക്കേജ് സ്വീകരിച്ച് നിമിഷ നേരംകൊണ്ട് സ്വയംനിയന്ത്രിത ഡ്രോൺ ലക്ഷ്യത്തിലെത്തി ഡെലിവറി ചെയ്തു മടങ്ങി. നൂതന ഗതാഗത രീതികൾ ഡെലിവറി സമയവും ചെലവും കുറയ്ക്കുമെന്നു മാത്രമല്ല കൂടുതൽ പേർക്ക് സേവനം എത്തിക്കാനും സാധിക്കുമെന്ന് സംയോജിത ഗതാഗത കേന്ദ്രം ഡിവിഷൻ ഡയറക്ടർ ഹുമൈദ് സബർ അൽ ഹമേലി പറഞ്ഞു. അബുദാബി ഇൻവെസ്റ്റ്മെന്റ് ഓഫിസ്, ഏവിയേഷൻ ടെക്നോളജി കമ്പനി, എമിറേറ്റ്സ് പോസ്റ്റ്, എക്സ്പ്രസ് ഡെലിവറി കമ്പനി ഇഎംഎക്സ് എന്നിവ ഉൾപ്പെടുന്ന നിക്ഷേപ ഹോൾഡിങ് ഗ്രൂപ്പായ 7 എക്സിന്റെ പങ്കാളിത്തത്തോടെയായിരുന്നു പരീക്ഷണം.

ഒരു ഡ്രോണിന് ഒരേ സമയം ഒന്നിലധികം ഡെലിവറികൾ കൈകാര്യം ചെയ്യാൻ കഴിയുന്നതിനാൽ ലോജിസ്റ്റിക് ശൃംഖലയ്ക്ക് മുതൽകൂട്ടാകും ഈ ആകാശ സേവനം. രാജ്യത്തിന്റെ സ്മാർട്ട് മൊബിലിറ്റി ലക്ഷ്യങ്ങൾക്ക് കരുത്തുപകരുന്ന പുതിയ സേവനം ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റിയുടെയും സംയോജിത ഗതാഗത കേന്ദ്രത്തിന്റെയും പിന്തുണയോടെ വിപുലീകരിച്ച് കാർബൺ മലിനീകരണം കുറയ്ക്കാനും ലക്ഷ്യമിടുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Related Posts