Your Image Description Your Image Description

ബോളിവുഡ് സൂപ്പർതാരം അക്ഷയ് കുമാർ അടക്കം വന്‍ താരനിര അണിനിരന്ന ഹൗസ്ഫുൾ 5, ആഗോള ബോക്സ് ഓഫീസിൽ 9 ദിവസത്തിനുള്ളിൽ 200 കോടി രൂപയുടെ കളക്ഷൻ നേടി ശ്രദ്ധേയമായ നേട്ടത്തില്‍ എത്തിയിരിക്കുകയാണ്. സജിദ് നദിയാദ്‌വാലയുടെ നിർമ്മാണത്തിൽ തരുൺ മൻസുഖാനി സംവിധാനം ചെയ്ത ഈ കോമഡി ചിത്രം ഹൗസ്ഫുൾ ഫ്രാഞ്ചൈസിയിലെ അഞ്ചാമത്തെ പാര്‍ട്ടാണ്. 275 കോടി രൂപയുടെ ആഗോള കളക്ഷൻ ലക്ഷ്യമിടുന്ന ഈ ചിത്രം, ഇന്ത്യയിലും വിദേശത്തും മികച്ച രീതിയില്‍ പ്രേക്ഷകരെ ആകര്‍ഷിക്കുന്നുവെന്നാണ് ബോക്സ് ഓഫീസ് കണക്കുകൾ വ്യക്തമാക്കുന്നത്.

പിങ്ക്‌വില്ല റിപ്പോർട്ട് പ്രകാരം ഹൗസ്ഫുൾ 5 ഇന്ത്യയിൽ 9 ദിവസത്തിനുള്ളിൽ 128.90 കോടി രൂപ നെറ്റ് കളക്ഷൻ നേടി. രണ്ടാം ഞായറാഴ്ചയോടെ ഇത് 138 കോടി രൂപയിലെത്തുമെന്നാണ് പ്രതീക്ഷ. ആഗോളതലത്തിൽ 200 കോടി രൂപ കവിഞ്ഞ ചിത്രം റിലീസിന്റെ ആദ്യ ദിവസം തന്നെ 39.84 കോടി രൂപയുടെ വേൾഡ് വൈഡ് ഗ്രോസ് നേടിയിരുന്നു. ഇന്ത്യയിൽ 28.73 കോടി രൂപയും വിദേശത്ത് 11.11 കോടി രൂപയും ഉൾപ്പെടെയായിരുന്നു ആദ്യദിനത്തിലെ കളക്ഷന്‍.

Leave a Reply

Your email address will not be published. Required fields are marked *

Related Posts